കാസർഗോഡ് : ( www.truevisionnews.com ) മാതമംഗലം പെരുവാമ്പയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി പുഴയിൽ വീണു മരിച്ചു.
കാസർകോട് ചട്ടഞ്ചാൽ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ് (18) ആണ് മരിച്ചത്. മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി.
പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരമം- കുറ്റ്യൂർ ഗ്രാമപഞ്ചായത്തിലെ പുതിയവയൽ പുഴയിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
കൂട്ടുകാരുമായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ റമീസ് ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
പെരുവാമ്പ ഹുമൈറിയ ടൗൺ മസ്ജിദിന്റെ കീഴിലുള്ള ഹുമൈദിയ്യ ദർസ് വിദ്യാർഥിയാണ് റമീസ്.
#year #old #drowned #while #bathing #river #friends #Peruwamba